കോവിഡ്: എം വി ജയരാജന്റെ നില ഗുരുതരം

പരിയാരം :കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരം. കോവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ കലശലായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  ഉപകരണത്തിന്റെ സഹായത്തോടൊണ്  അദ്ദേഹം ശ്വസിക്കുന്നത്. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടിരുന്നു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തും. വൈകിട്ട് മൂന്നോടെയാണ് ഇവർ ആശുപത്രിയിലെത്തുക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് വിദഗ്ധന്‍ ഡോ.അനൂപ് ആശുപത്രിയിലെത്തി ജയരാജനെ പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *