കോഴിക്കോട്: നിപ്പ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് കളക്ടര്‍ യു.വി.ജോസ് വിലക്ക് ഏര്‍പ്പെടുത്തി. മെയ് 31 വരെ യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, പൊതുപരിപാടികള്‍ എന്നിവ നടത്തരുതെന്നാണ് നിര്‍ദേശം. കുട്ടികളുടെ ട്യൂഷന്‍ ക്ലാസുകള്‍, മറ്റ് ട്രെയിനിങ് ക്ലാസുകള്‍ എന്നിവ നടത്താന്‍ പാടില്ലെന്നും കളക്ടറുടെ നിര്‍ദേശമുണ്ട്.

നിപ ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചിരുന്നു. ചെങ്ങോരത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പാ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളുടെ പിതാവാണ് മൂസ.

Leave a Reply

Your email address will not be published. Required fields are marked *