കടകംപള്ളി സുരേന്ദ്രന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം∙ മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മന്ത്രിയെ തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *