തിരുവനന്തപുരം: കെ. സുധാകരന്റെ വിവാദ പ്രസ്താവന വിഷയത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും നടത്തിയത് ഒരു പൊതു പ്രസ്താവനയാണെന്നും ഇക്കാര്യത്തിലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞു. സുധാകരന്‍ ആരേയും അപമാനിക്കുന്ന തരത്തിലുള്ള ആളല്ല. പറഞ്ഞത് പിണറായിയുടെ ധൂര്‍ത്തിനെക്കുറിച്ചാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നടത്തരുതെന്നും പറഞ്ഞു.അതേസമയം മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്ന നിലപാട് കെ. സുധാകരന്‍ ഇന്നലെ എടുത്തിരുന്നു. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി ഒറ്റപ്പെടുത്തിയെന്നും പ്രസ്താവനയില്‍ പ്രശ്‌നമില്ലെന്ന് ആദ്യം പറഞ്ഞ രമേശ് ചെന്നിത്തല നിലപാട് മാറ്റിയെന്നും ഇന്നലെ പറഞ്ഞുരുന്നു. അതേസമയം പാര്‍ട്ടി അണികള്‍ക്കിടയില്‍ സുധാകരന്റെ സ്വാധീനം മനസ്സിലാക്കിയാണ് രമേശ് നിലപാട് തിരുത്തിയതെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *