കൂടത്തായി കേസ്, ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

കോഴിക്കോട്: കൂടത്തായി കേസിലെ പ്രതിയായ ജോളിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്തത്.

ജോളിയെ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നല്‍കിയത്. ആറ് കേസുകളും പരസ്‍പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം നല്‍കിയാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.സ്വത്ത് കൈക്കലാക്കാന്‍ ജോളി ഭര്‍ത്താവ് റോയ് തോമസ്,അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവരെ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മഞ്ചാടിയില്‍ മാത്യുവിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. ബന്ധുവായ ഷാജുവിനെ വിവാഹം കഴിക്കാന്‍ വേണ്ടി അയാളുടെ ഭാര്യ സിലിയേയും മകള്‍ ആല്‍ഫൈനേയും സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *