ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും കേരളത്തിൽ ആശങ്ക. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ കണക്കുപ്രകാരം ആയിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ടുചെയ്ത ഏക സംസ്ഥാനമാണ് കേരളം (5281). രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 652 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്തെ മൊത്തം രോഗബാധിതരിൽ 45 ശതമാനവും കേരളത്തിലാണ്. 63,961 രോഗികളാണ് കേരളത്തിലുള്ളത്. 26 ശതമാനം പേർ മഹാരാഷ്ട്രയിലും. മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാംകൂടി 29 ശതമാനവും.
2021-02-13

