തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേരാണ് നിപ ബാധയുണ്ടെന്ന് സംശയിച്ച് ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയില്‍ 11ഉം മലപ്പുറത്ത് ഒമ്പതും പേരാണ് രോഗം സംശയിക്കുന്നവരുടെ പട്ടികയിലുള്ളത്. എറണാകുളം നാല്, കോട്ടയം രണ്ട്, തൃശൂരും വയനാടും തിരുവനന്തപുരവും ഒരാള്‍ വീതവുമാണ് ഈ പട്ടികയിലുള്ളത്. കോഴിക്കോട്ട് ഒരാളെ വ്യാഴാഴ്ച്ച ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. രോഗികള്‍ക്ക് ആശ്വാസമാകുമെന്ന് കരുതുന്ന റിബവൈറിന്‍ ഗുളിക രോഗം സ്ഥിരീകരിച്ചവരടക്കം മൂന്ന് പേര്‍ക്ക് നല്‍കി തുടങ്ങി.

അതേസമയം, ഇതുവരെ നിപ സ്ഥിരീകരിച്ചത് 14 പേരിലാണ്. ഇതില്‍ 12പേര്‍ മരണത്തിന് കീഴടങ്ങി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാലാഴി സ്വദേശി അഭിന്റെ നില ഗുരുരതരമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *