കൊച്ചി: കൊച്ചിയില്‍ ട്രെയിനിനു തീ പിടിച്ചു, സംഗതി അപകടമല്ല, തീ പിടിച്ചാല്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി റെയില്‍വേ നടത്തിയ പരിശീലനമായിരുന്നു. പക്ഷേ, ഇതൊന്നും അറിയാതിരുന്ന ട്രെയിന്‍ യാത്രക്കാരാകട്ടെ, ചിത്രവും വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലൂട പ്രചരിപ്പിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രാവിലെ എറണാകുളം മാര്‍ഷലിങ് യാര്‍ഡിലാണു റെയില്‍വേ മോക് ഡ്രില്ലിനു കളമൊരുക്കിയത്. അപകടമുണ്ടായാല്‍ ജീവനക്കാരും രക്ഷാസേനകളും എന്തെല്ലാം ചെയ്യണമെന്നും എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ബോധവല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം. പഴയൊരു ട്രെയിന്‍ കോച്ചിനു തീയിട്ടാണ് അപകട മുന്നറിയിപ്പ് നല്‍കിയത്. അഗ്‌നിശമന സേന, പൊലീസ് തുടങ്ങിയവരും പരിശീലനത്തില്‍ പങ്കാളികളായി.
