എസ് എന്‍ സി ലാവലിന്‍ കേസില്‍ നാളെ സുപ്രീം കോടതിയില്‍ വാദം ആരംഭിക്കും

എസ് എന്‍ സി ലാവലിന്‍ കേസില്‍ നാളെ സുപ്രീം കോടതിയില്‍ വാദം ആരംഭിക്കും. കേസില്‍ വാദത്തിന് തയാറാണെന്ന് സി ബി ഐ അറിയിച്ചതായാണ് സൂചന. വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സി ബി ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി.നിരവധി തവണ മാറ്റിവയ്ക്കപ്പെട്ട ശേഷമാണ് കേസില്‍ വാദം തുടങ്ങാനിരിക്കുന്നത്. സി ബി ഐ സമയം നീട്ടി ചോദിച്ചത് കാരണമാണ് വാദം മാറ്റിവച്ചിരുന്നത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബഞ്ചിനും മാറ്റമുണ്ടായി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. കൃത്യമായ രേഖകളുള്‍പ്പെടെ ശക്തമായ വാദവുമായി വന്നാല്‍ മാത്രമേ ഹരജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു യു ലളിത് നേരത്തെ സി ബി ഐയോട് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *