ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കമല്‍ഹാസന്‍. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്നത് ഉടന്‍ തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് താന്‍ പിന്തുണ തേടിയതെന്നും കമല്‍ പറഞ്ഞു.കേരളത്തില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കമല്‍ഹാസന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *