പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്‌കൂള്‍ 1988 ബാച്ച് വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും അധ്യാപകരും വീണ്ടും ഒത്തു ചേരുന്നു. തിരികെ തിരുമുറ്റത്ത് എന്ന പേരില്‍ നടത്തുന്ന സംഗമം നാളെ രാവിലെ പത്തിന് സ്‌കൂള്‍ മുറ്റത്ത് നടക്കുന്ന അസംബ്ലിയോടെ ആരംഭിക്കും. 10.30 ന് ഓര്‍മകളും സൗഹൃദവും പങ്കു വയ്ക്കുന്ന ഓര്‍മക്കൂട്ടം, 11.30 ന് ഫോട്ടോ സെഷന്‍.

തുടര്‍ന്ന് ദേവമാതാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതു സമ്മേളനം മുന്‍ മുഖ്യാധ്യാപകന്‍ ജേക്കബ് മരിപ്പുറം ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ അസി.മാനേജര്‍ ഫാ. സുനീഷ് പുതുകുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തും. 88 ബാച്ച് വിദ്യാര്‍ഥികളുടെ മക്കളില്‍ ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരെ ഹൈസ്‌കൂള്‍ മുഖ്യാധ്യാപകന്‍ പി.എം. ക്യഷ്ണന്‍ അനുമോദിക്കും. തുടര്‍ന്ന് അധ്യാപകരെ ആദരിക്കല്‍, അനുഭവം പങ്കുവയ്ക്കല്‍, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടാകും. ഉച്ചകഴിഞ്ഞു നടക്കുന്ന കലാപരിപാടികളോടെ സംഗമം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *