ന്യൂഡല്‍ഹി: പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന ആഹ്വാനവുമായി ബിജെപി എംപി വിനയ് കത്യാര്‍. ബംഗ്ലാദേശ് അഭയാര്‍ത്ഥി ക്യാമ്പില്‍ ദുരിതമനുഭവിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പ്രിയങ്ക സന്ദര്‍ശിച്ചതാണ് കത്യാറിനെ ചൊടിപ്പിച്ചത്.

റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഇന്ത്യന്‍ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. അവരുടെ തനിസ്വരൂപം അറിയില്ല. റോഹിംഗ്യകളോട് സഹതാപം കാണിക്കുന്നവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും കത്യാര്‍ പറഞ്ഞു. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളോട് ദയയുണ്ടെങ്കില്‍ പ്രിയങ്ക ഇന്ത്യ വിട്ടുപോവണമെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *