സംസ്ഥാനത്ത് ഇന്ന് 4106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4136 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3714 പേര്‍ക്ക് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 262 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5885 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published. Required fields are marked *