കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കാൻ താത്പര്യമില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു

കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത് മത്സരിക്കില്ല. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം സി പി എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എ പ്രദീപ് മത്സരിക്കുന്നതാണ് നല്ലതെന്നും, അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങുമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.എ പ്രദീപ് കുമാറാണ് നിലവില്‍ കോഴിക്കോട് നോര്‍ത്തിലെ സിറ്റിംഗ് എം എല്‍ എ. രണ്ട് പതിറ്റാണ്ടിലേറെയായി കോഴിക്കോട് നഗരത്തില്‍ തന്നെയാണ് രഞ്ജിത്ത് താമസിക്കുന്നത്.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും, ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തുമൊക്കെ കോഴിക്കോട് നഗരത്തില്‍ എല്‍ ഡി എഫിന്റെ വേദികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു രഞ്ജിത്ത്. എം.എല്‍.എ ആയി മൂന്നു ടേം പൂര്‍ത്തിയാക്കിയ പ്രദീപ്‌ കുമാറിന് പകരം സംവിധായകന്‍ രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ സി.പി.എം നേരത്തെ ആലോചിച്ചിരുന്നെങ്കിലും അനുകൂല മറുപടിയായിരുന്നില്ല ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *