തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വാക്സിനേഷന്‍ നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം. കടുത്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്സിനെടുക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി വാക്സിന്‍ സ്വീകരിക്കുക. അവരവരുടെ രക്ഷയെക്കാള്‍ സമൂഹത്തിന്റെ രക്ഷയും പ്രധാനമാണ്. എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *