ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി: കെ സുരേന്ദ്രന്‍

തിരുവല്ല: മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്‌. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രവുമായി സഹകരിച്ച്‌ പതിന്മടങ്ങ് ശക്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവാനാവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ഇ ശ്രീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് ആഗ്രഹം ബിജെപി പ്രകടിപ്പിച്ചത് അതുകൊണ്ടാണ്.വിജയ യാത്രയ്ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തിയില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ ശ്രീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെ പറ്റിച്ച പോലെ ക്രൈസ്തവരെയും വഞ്ചിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *