കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കെപിസിസിക്ക് പരാതി.ധര്‍മ്മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും. ഇതിന് മറുപടി പറയേണ്ടി വരും. കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത്. കെ.പി.സി.സി. അംഗങ്ങളടക്കം പങ്കെടുത്തിരുന്നു യോഗത്തില്‍. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യു ഡി എഫിന് ക്ഷീണം ചെയ്യുമെന്നും നടിയെ ആക്രമിച്ച കേസടക്കം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും മണ്ഡലം കമ്മിറ്റി കെ പി സി സിക്ക് കൈമാറിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *