ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തത് 1.8 കോടി ഡോസ് കോവിഡ് വാക്സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം 49-ാം ദിവസം പിന്നിടുകയാണ് ഇന്ന്.

വ്യാഴാഴ്ച മാത്രം 14 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.  68,53,083 ആരോഗ്യപ്രവര്‍ത്തകര്‍, 60,90,931 കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള 2,35,901 പേര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 16,16,920 പേര്‍ക്കും കോവിഡ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 31,41,371 ആരോഗ്യപ്രവര്‍ത്തകര്‍ക്കും  60,90,931 മുന്‍നിരപ്രവര്‍ത്തകര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും ഇതുവരെ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *