എ. പ്രദീപ് കുമാര്‍ കോഴിക്കോട് നോർത്തിൽ ഇല്ല ; ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിച്ചേക്കും

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിച്ചേക്കും. എംഎല്‍എ എ. പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുമെന്നാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍. സംവിധായകന്‍ രഞ്ജിത്തിന്റെ പേരും മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ രഞ്ജിത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നു. പിന്നാലെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രജ്ഞിത്ത് അറിയിച്ചതോടെ വീണ്ടും പ്രദീപ് കുമാറിന്റെ പേര് തന്നെ വീണ്ടും ചര്‍ച്ചയായി. എന്നാല്‍ രണ്ട് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം വന്നതോടെ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ പേരാണ് ഒടുവില്‍ സാധ്യതാപട്ടികയിലുള്ളത്.  ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് കോഴിക്കോട് ബേപ്പൂരില്‍ നിന്നും മത്സരിക്കും.

https://youtu.be/R37khC_bnoc

Leave a Reply

Your email address will not be published. Required fields are marked *