പോലീസ്ആസ്ഥാനത്ത് എസ്‌ഐക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ ഉദ്യോഗസ്ഥനെതിരേ കേസെടുത്തു.ആള്‍മാറാട്ടം നടത്തിയ എസ് ഐയ്ക്കെതിരെ കേസ്. ജനമൈത്രി അസി. നോഡല്‍ ഓഫീസര്‍ ജേക്കബ് സൈമണെതിരെയാണ് കേസെടുത്തത്.

ഡിവൈഎസ്പിയുടെ യൂണിഫോം ധരിച്ച്‌ ആള്‍മാറാട്ടം നടത്തിയെന്ന കുറ്റത്തിനാണ് കേസ്. കൂടാതെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖകളും സീലും നിര്‍മ്മിച്ച്‌ നിയമപരമല്ലാത്ത കുറ്റങ്ങള്‍ ചെയ്യുന്നുവെന്നാണ് ജേക്കബ് സൈമണെതിരെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ഡിവൈഎസ്പിയുടെ യൂണിഫോം കണ്ടെത്തിയിരുന്നു.ഡിജിപി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ലെറ്റര്‍ പാഡ് അടക്കം ഉണ്ടാക്കിയാണ് എസ്‌ഐ ആള്‍മാറാട്ടം നടത്തിയത്. കേസെടുത്തതോടെ ജേക്കബ് സൈമണ്‍ ഒളിവില്‍ പോയി

Leave a Reply

Your email address will not be published. Required fields are marked *