തിരുവനന്തപുരം:കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു. നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് കോണ്‍ഗ്രസിന്റെ വിജയത്തിനായി സംസ്ഥാനമൊട്ടാകെ യാത്ര ചെയ്യുമെന്നും പ്രവര്‍ത്തിക്കുമെന്നും വിജയന്‍ തോമസ് പറഞ്ഞു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തിലും ഗ്രൂപ്പ് കളിയിലും അതൃപ്തിയുള്ളതുകാരണമാണ് രാജിവെച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ നേമത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വിജയന്‍ തോമസിന്റെ രാജിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെ ഇന്ന് വാര്‍ത്തസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് അറിയിച്ചിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപ്പെട്ട് വിജയന്‍ തോമസിനെ അനുയയിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *