കാസര്‍ക്കോട്:സി പി എമ്മുകാര്‍ ഉല്‍പ്പെട്ട കേസില്‍ അന്വേഷണം വെറും പ്രഹസനം ആയി മാറി ഇരിക്കുന്ന സാഹചര്യത്തില്‍, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നുമുതല്‍.കാസര്‍ക്കോട് മുതല്‍ പാറശാലവരെയാണ് പ്രതിഷേധ യാത്ര.കേസില്‍ പുനരന്വേഷണം വേണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് യാത്ര.എല്ലാ നിയോജക മണ്ഡലങ്ങളിലും പോവുകയും തങ്ങള്‍ക്കുണ്ടായ നീതി നിഷേധത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്. വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര അടുത്ത മാസം നാലിന് പാറശാലയില്‍ സമാപിക്കും.കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് പെണ്‍കുട്ടികളെടു അമ്മയുടെ നീതിയാത്ര. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നീതിയാത്ര ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *