ഇടതുപക്ഷ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുകയാണ് ഇടത് സഹയാത്രികനും സിനിമാ നടനുമായ ഹരീഷ് പേരടി. സിനിമകള്‍ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐ ടി എഫ് ഒ കെ (ഇന്റര്‍നാഷ‌ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) നടത്താത്തതിലും പ്രതിഷേധിച്ചാണ് നടന്റെ പ്രതിഷേധം.

സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു, നാടകക്കാരന് മാത്രം വേദിയില്ല, Iffk നടന്നു, Itfok നടന്നില്ല, രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല, ഇടതുപക്ഷ സര്‍ക്കാറിനുളള ഏല്ലാ പിന്തുണയും പിന്‍വലിക്കുന്നു, നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്തുണയ്ക്കണം, ലാല്‍സലാം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *