മൂന്നാമത്തേയും നാലാമത്തെയും ടാറ്റൂ അടിച്ച് സാധിക; വീഡിയോ

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. ഇപ്പോഴിതാ തന്റെ മൂന്നാമത്തേയും നാലാമത്തേയും ടാറ്റൂ സ്വന്തമാക്കുന്ന വീഡിയോയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പുതിയറോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ നിന്നാണ് നടി പച്ചകുത്തിയത്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *