കോട്ടയം:പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ് സിപിഎം വിടുന്നു. പാര്‍ട്ടി അംഗത്വം രാജിവെച്ച്‌ കേരള കോണ്‍ഗ്രസ്സില്‍ ചേരുമെന്നും അവര്‍ അറിയിച്ചു. ബുധനാഴ്ചയാണ് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. അതിനു പിന്നാലെ ഇവര്‍ രാജി പ്രഖ്യാപനവും നടത്തുകയായിരുന്നു.നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോണ്‍ഗ്രസിലെ ജില്‍സ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോള്‍ ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയായത്. നടപടിയില്‍ പ്രതിക്ഷേധിച്ച്‌ ജില്‍സ് പാര്‍ട്ടിവിടുകയും ചെയ്തു.

അതേസമയം നിയമസഭാ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്നായിരുന്നു സിന്ധുമോള്‍ ജേക്കബിന്റെ പ്രതികരണം. സിപിഎം അംഗത്വം രാജി വച്ച്‌ കേരളാ കോണ്‍ഗ്രസില്‍ ചേ‍ര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പറഞ്ഞ സിന്ധുമോള്‍ പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്നും ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയോടാപ്പമുണ്ടാകുമെന്നും പറഞ്ഞു. പിറവത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്‍റ് സീറ്റല്ലെന്നും’ സിന്ധുമോള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *