തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ആരോപണം. ഇതു സംബന്ധിച്ച്‌ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചെന്നിത്തല പരാതി നല്‍കി. മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്നാണ് പരാതി. 4,6 തിയ്യതികളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ചൂണ്ടിക്കാട്ടിയാണ് പരാതി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പരിപാടിയെയോ കുറിച്ച്‌ സംസാരിക്കാന്‍ കഴിയൂ എന്നാണ് മാതൃകാ പെരുമാറ്റചട്ടം.ഇത് മുഖ്യമന്ത്രി ലംഘിച്ചെന്നാണ് ആരോപണം. സര്‍ക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രമേ നടത്താവൂ എന്ന് നിര്‍ദ്ദേശം നല്‍കണമെന്നും രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയോട് അവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *