അമൃത്സര്‍: കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് അമൃത്സര്‍-ഡല്‍ഹി റെയില്‍പാതയില്‍ കഴിഞ്ഞ 169 ദിവസമായി തുടരുന്ന ട്രെയിന്‍ തടയല്‍ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. ഗോതമ്പ് വിളവെടുപ്പ് സീസണ്‍ വരുന്നത് കണക്കിലെടുത്താണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഇതോടെ പഞ്ചാബിലേക്ക് കഴിഞ്ഞ ആറ് മാസമായി നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. സമര രംഗത്തുള്ള മുഴുവന്‍ കര്‍ഷക സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ് ധര്‍ണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സവീന്ദര്‍ സിങ് അറിയിച്ചു.പഞ്ചാബിലേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് കര്‍ഷകര്‍ തടഞ്ഞത്. എന്നാല്‍ ചരക്ക് ട്രെയിനുകള്‍ കൂടി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിച്ചത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍   തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *