ചെന്നൈ : നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. കമല്‍ഹാസന്‍റെ കാറിന്‍റെ ചില്ല് തകര്‍ത്ത അക്രമികള്‍ കമലിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന ഇയാളെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ മർദ്ദിച്ചതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു.ഇയാൾ ആരാധകനാണെന്നും കമലഹാസനെ ഉപദ്രവിക്കാനുള്ള ലക്ഷ്യമില്ലായിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കമല്‍ഹാസന് പരിക്കുകളൊന്നും ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.കാറിനും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പോലീസ് അധികൃതർ പറഞ്ഞു
