ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  തെരെഞ്ഞെടുപ്പ് സംവാദം ശനിയാഴ്ച്ച

നോര്‍ത്തമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  തെരെഞ്ഞെടുപ്പ് സംവാദം ശനിയാഴ്ച ഉച്ചക്ക് 12  മണിക്ക് (ഈസ്റ്റേൺ ടൈം), സൂമില്‍ നടക്കും.  കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുമായി  അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കും  സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എല്‍.എ (എല്‍.ഡി.എഫ്),  കെ.പി.സി.സി. സെക്രട്ടറി സി.എസ. ശ്രീനിവാസ് (യു.ഡി.എഫ്),  ബി.ജെ.പി മുന്‍ സ്‌റേറ്റ്  സെക്രട്ടറി ബി. രാധാകൃഷ്ണന്‍ (എന്‍.ഡി.എ), എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നത്.പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം, മാധ്യമപ്രവർത്തകൻ ജിനേഷ് തമ്പി എന്നിവരാണ് മോഡറേറ്റർമാർ.ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അണിനിരക്കും. ഇലെക്ഷൻ സംവാദത്തിൽ കഴിയുന്നത്ര പേര് പങ്കെടുക്കാൻ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു.
പങ്കെടുക്കുന്നവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുക
www.indiapressclubna.org/electiondebate.

Leave a Reply

Your email address will not be published. Required fields are marked *