കണ്ണൂര്‍: നേതാക്കളെ റാഞ്ചാന്‍ ബി ജെ പിക്ക് പ്രത്യേക സംഘമുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികള്‍ വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്നും,വ്യക്തിത്വമുള്ള കോണ്‍ഗ്രസുകാര്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ചാക്കിട്ട് പിടുത്തത്തില്‍ പരിചയമുള്ള കര്‍ണാടക നേതാക്കളാണ് സംഘത്തിലുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു.ധര്‍മ്മടത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സാധിക്കാത്തതില്‍ ദു:ഖമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നു. തടസം നിന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *