ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് നിലമ്ബൂരില്‍ സ്ഥാനാര്‍ഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം. സ്ഥാനാര്‍ഥി ആയതിനാല്‍ താല്‍ക്കാലിക ചുമതല ആര്യാടന്‍ ഷൗക്കത്തിന് നല്‍കാന്‍ കെപിസിസി വി.പി പ്രകാശിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.നേരത്തെ നിലമ്ബൂരില്‍ ഇരുവരേയും സ്ഥാനാര്‍ഥികളായി പരിഗണിച്ചെങ്കിലും പ്രകാശിനാണ് അവസരം നല്‍കിയത്. ഇതിലെ വിവാദങ്ങള്‍ കൂടി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്ഗ്രസിന്റെ നീക്കം.
2021-03-21

