കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ മിന്നല്‍ വേഗത്തില്‍ പിടികൂടി അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയില്‍ ജോലി നല്കും. സൊസൈറ്റി തൊഴിലാളിയായ അരൂര്‍ സ്വദേശി നടുപ്പറമ്ബില്‍ ബിനുവിനെ രക്ഷിച്ച വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരം നല്‍കി. ഈ മാസം 18-നാണ് സംഭവം. ബാങ്കിന്റെ ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുന്നതിനിടെ പൊടുന്നനെ താഴോട്ടു മറിഞ്ഞ ബിനുവിനെ അടുത്തുണ്ടായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ രക്ഷിക്കുകയായിരുന്നു. ബിനുവിന്റെ കാലില്‍ മുറുകെ പിടിച്ച ബാബുരാജ് ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ ഉയര്‍ത്തി എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *