മൈജി ഓണം മാസ്സ് ഓണം സീസൺ-4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് നടന്നു; മുഖ്യമന്ത്രി സമ്മാനർഹരെ തിരഞ്ഞെടുത്തു, ബിഎംഡബ്ല്യു കാർ തിരുവനന്തപുരം സ്വദേശിക്ക്

കോഴിക്കോട് : കേരളം കണ്ട  ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷമായ മൈജി ഓണം മാസ്സ് ഓണം സീസൺ4 ന്റെ ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് തൊണ്ടയാട് മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ നടന്നു. ഓണ വിപണിയിൽ 2400 കോടിയുടെ വിറ്റുവരവ് നടത്തി ഇന്ത്യയിലെ റീട്ടെയിൽ  ട്രേഡിംഗ് ഇൻഡസ്ട്രിയിൽ ഒരുക്കിയ ചരിത്ര നേട്ടത്തിന്റെയും റെക്കോർഡ് നികുതി സംഭാവനയുടെയും പശ്ചാത്തലത്തിൽ  നടക്കുന്ന ഉടമ  ഉപഭോക്തൃ കൂടിച്ചേരലും സമ്മാന പ്രഖ്യാപനത്തിനൊപ്പം നടന്നു. ഇതിലൂടെ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനുള്ള വേദി കൂടിയായി ഈ ചടങ്ങ് മാറി.

മൈജി ഓണം മാസ്‌ ഓണം' സീസണ്‍-4 ബമ്പര്‍ തിരുവനന്തപുരം സ്വദേശിക്ക്‌

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വ്യവസായ, ഐ ടി വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി, എം എൽ എമാരായ ശ്രീ. കെ. ജയന്ത് , ശ്രീ. ഫൈസൽ ബാബു, ശ്രീ. എം. എ റസാഖ് മാസ്റ്റർ, ശ്രീ. കെ. പ്രവീൺ കുമാർ, മേയർ ശ്രീ. ഒ. സദാശിവൻ, പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. സുലിൻ എം.എസ്, കൗൺസിലർ ശ്രീ. ടി. റിനീഷ് തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.

ബമ്പർ സമ്മാനം ബി എം ഡബ്ലു കാർ തിരുവനന്തപുരം സ്വദേശി വിഷ്ണു ( പനവിള മൈജി ഫ്യൂച്ചർ) സ്വന്തമാക്കി. മുഹ്സിൻ പി (പെരിന്തൽമണ്ണ ഫ്യൂച്ചർ), ഷിജി ടി എച്ച് ( കണ്ണൂർ ഫ്യൂച്ചർ),അഭിലാഷ് എസ് ( മാവേലിക്കര ഫ്യൂച്ചർ), പ്രകാശൻ (കാഞ്ഞങ്ങാട് ഫ്യൂച്ചർ), മുകേഷ് എം ( കരുനാഗപ്പള്ളി ഫ്യൂച്ചർ) എന്നിവർ കാറും, ഷജിത (പൊറ്റമ്മൽ ഫ്യൂച്ചർ), ഹറോൾഡ് തോമസ് (തൊടുപുഴ ഫ്യൂച്ചർ), സർജ (ആക്കുളം ഫ്യൂച്ചർ), ശ്രുതി പി രാമകൃഷ്ണൻ (ബൈപാസ്സ് റോഡ് മൈജി), റീമ ഇ ( ആക്കുളം ഫ്യൂച്ചർ) എന്നിവർ സ്‌കൂട്ടറും നേടി. കൂടാതെ 30 പേർക്ക് 1 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, 5 ഇന്റർനാഷണൽ ട്രിപ്പ് തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ച ഭാഗ്യശാലികളെയും തിരഞ്ഞെടുത്തു.

30 കോടിയിലധികം  രൂപയുടെ  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായെത്തിയ ഓണം ഓഫറിന്റെ ഭാഗമായി ബമ്പർ സമ്മാനം ബി എം ഡബ്ല്യൂ കാർ, 20 കാറുകൾ, 25 സ്‌കൂട്ടറുകൾ, 100 പേർക്ക് ഒരു ലക്ഷം രൂപ വീതം കാഷ് പ്രൈസ്, 25 ദമ്പതികൾക്ക് ഫോറിൻ ട്രിപ്പ്, കൂടാതെ മറ്റ് ഒട്ടനവധി ഉറപ്പായ സമ്മാനങ്ങൾ തുടങ്ങിയവയാണ് മൈജി ഒരുക്കിയിരുന്നത്.  ഈ സമ്മാനങ്ങൾക്ക് പുറമെ ദേശീയ അന്തർദേശീയ ബ്രാൻഡുകൾ നൽകുന്ന സ്‌പെഷ്യൽ ഓണം ഓഫറുകളും ഫിനാൻസ് സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകളും കൂടി ചേർന്ന് കേരളം കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിനാണ് ഈ ഓണക്കാലത്ത് കേരളം സാക്ഷ്യം വഹിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പില്ലാതെ വാഗ്ദാനം ചെയ്ത സമ്മാനങ്ങൾ വെറും 45 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *