മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി മരിച്ചു. കാട്ടുപീടിയേക്കല്‍ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകന്‍ മുബഷിര്‍ (24) ആണ് മരിച്ചത്. മുബഷിര്‍ ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ തട്ടി മറയുകയായിരുന്നു. മക്ക ഹിറ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയില്‍ ഖബറടക്കും. അവിവാഹിതനാണ്. മാതാവ്: ആമിന. സഹോദരങ്ങള്‍: മുഹ്്‌സിന്‍ (അധ്യാപകന്‍), മുര്‍ഷിദ
2018-05-26
