വണ്ടൂര്‍: തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.താഴത്തേ വീട്ടില്‍ ഷാബിറിനെയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേര്‍ന്ന തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ സുഹൃത്തുക്കളിലൊരാളായ പാറപ്പുറവന്‍ ജംഷീറി നെ അബോധാവസ്ഥയില്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തേയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൂന്നു പേര്‍ക്കും വാണിയമ്പലം സ്വദേശി മയക്കുമരുന്നു നല്‍കിയതായും അതു ഉപയോഗിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.സ്ഥലത്ത് നിന്നും മദ്യക്കുപ്പിക്കളും ലഹരി ഉപയോഗിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായി സിഐ ദിനേശ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *