തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുടെ പരാതി. സൈബര്‍ ഡോമിനും ഇലക്ഷന്‍ കമ്മീഷനുമാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത പരാതി നല്‍കിയത്.

ഗുരുവായൂര്‍ സ്വദേശിയായ സി.പി.എം പ്രവര്‍ത്തകന്‍ സുമേഷും എല്‍.ഡി.എഫ് പ്രവര്‍ത്തകരും വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മരിച്ചുപോയ അമ്മയെയെയും അവഹേളിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.ഗുരുവായൂരില്‍ എന്‍.ഡി.എ സ്ഥാനാത്ഥിയായിരുന്ന നിവേദിതയുടെ പത്രിക തള്ളിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

4 Comments

  1. മര്യാദ ക്കു ഒരു നോമിനേഷൻ കൊടുക്കാൻ അറിയാത്ത നിന്നെ ഒക്കെ ആരു അപമാനിക്കാൻ ആണ്

  2. കഞ്ചാവടിച്ച് നടക്കുന്ന കമ്മ്യൂണിസ്റ്റ് പിതൃ………… നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട

  3. അതെ നാണയത്തിൽ തിരിച്ചു കൊടുക്കണം

  4. പച്ചമലയാളത്തിൽ പിണറായിത്തരം എന്ന് പറയും 😝

Leave a Reply

Your email address will not be published. Required fields are marked *