
കോഴിക്കോട് : ഹനുമാൻസേന ഭാരത് സംസ്ഥാന കൺവെൻഷൻ നടത്തി. പരിപാടിയുടെ ഭാഗമായി നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം പ്രചാരക് പ്രമുഖ് പി.പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ അധ്യക്ഷനായി. ശശീന്ദ്രസ്വാമി ഭദ്രദീപം കൊളുത്തി. നിർധനരോഗികൾക്കുള്ള ചികിത്സാഫണ്ട് കൈമാറി. ഹരിദാസ് ഗുരുസ്വാമിയെ ആദരിച്ചു. ഹനുമാൻസേന വൈസ് ചെയർമാൻ ഗാർഗ്യൻ സുധീരൻ, സിസ്‌കോ രാജേന്ദ്രൻ, ഡോ. ശിവസ്വാമി, കെ.എം. സന്തോഷ് കുമാർ, കെ.എം. രാധാകൃഷ്ണൻ, സി. വിനോദ്, ഭാഗ്യലക്ഷ്മി, ശക്തിവേൽ എന്നിവർ സംസാരിച്ചു.
