തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കും. ഇതുസംബന്ധിച്ച്‌ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കി. ഭക്ഷ്യകിറ്റ് വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിരുന്നു. ഇതോടെയാണ് ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം നാളെ മുതല്‍ പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഈസ്റ്റർ–വിഷു പ്രമാണിച്ച് 14 സാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റാണിത്. ഇതു സംബന്ധിച്ചു സിവിൽ സപ്ലൈസ് ഡയറക്ടർ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസർമാർക്കു നിർദേശം നൽകി. ഫെബ്രുവരി മാസത്തെ കിറ്റ് വിതരണം മാർച്ച് 31ന് അവസാനിപ്പിക്കും. മാർച്ച് മാസത്തെ കിറ്റ് വിതരണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *