നന്ദിഗ്രാമിനെ പുളകം കൊള്ളിച്ച് വീൽചെയറിൽ മമതയുടെ ‘പദയാത്ര’

നന്ദിഗ്രാം:ബംഗാളിൽ വീൽചെയറിൽ റോഡ് ഷോ നടത്തി മുഖ്യമന്ത്രി മമത ബാനർജി. ഈ മാസം ആദ്യം കാലിനും മറ്റും പരുക്കേറ്റ  മമത , താൻ മത്സരിക്കുന്ന നന്ദിഗ്രാമിലാണ് എട്ട് കിലോമീറ്റർ ദൂരം ‘പദയാത്ര’ നടത്തിയത്. രാജ്യം ഹോളി ആഘോഷിക്കുമ്പോഴായിരുന്നു മമതയുടെ പദയാത്ര.

വ്യാഴാഴ്ച വോട്ടെടുപ്പു നടക്കുന്ന നന്ദിഗ്രാമിൽ മമതയും സുവേന്ദു അധികാരിയും (ബിജെപി) തമ്മിലാണു പോരാട്ടം. മമതയ്ക്കു പരുക്കേറ്റതു ഗൂഢാലോചനയാണെന്നാണു ഭരണകക്ഷിയായ തൃണമൂൽ ആരോപിച്ചത്. നാടകമാണെന്നു ബിജെപി തിരിച്ചടിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *