കണ്ണൂർ : പാമ്പുരുത്തിയിൽ സിപിഎം- മുസ്ലീം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇരു പാർട്ടികളിലെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സിപിഎം പ്രവർത്തകരാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ലീഗ് ആരോപിച്ചു. എന്നാൽ ലീഗ് വിട്ട് സിപിഎമ്മിലെത്തിയവർ സ്ഥാനാർത്ഥി സ്വീകരണത്തിൽ പങ്കെടുത്തതിന്റെ വൈരാഗ്യത്തിൽ ലീഗ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *