ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരാജയപ്പെടുത്താൻ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്‌ക്ക്   പിന്തുണ കൊടുക്കാൻ എസ്‌ ഡി‌ പി‌ ഐയുടെ ആഹ്വാനം

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ എ.കെ.എം അഷ്‌റഫിനെ പിന്തുണയ്‌ക്കുമെന്ന് എസ്‌ഡി‌പി‌ഐ ജില്ലാ നേതൃത്വം. ബിജെപിയെ തോല്‍പ്പിക്കാന്‍ മുസ്ളീം ലീഗിനേ കഴിയൂ എന്ന തിരിച്ചറിവിലാണ് മുസ്ളീം ലീഗ് സെക്രട്ടറി കൂടിയായ എ.കെ.എം അഷ്‌റഫിനെ പിന്തുണയ്‌ക്കുന്നതെന്ന് എസ്‌ഡി‌പി‌ഐ അറിയിച്ചു. മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാനും എസ്‌ ഡി‌ പി‌ ഐ ആഹ്വാനം ചെയ്‌തു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനായി പാര്‍ട്ടി കെ.സുരേന്ദ്രനെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ലീഗും ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം.

Leave a Reply

Your email address will not be published. Required fields are marked *