കൊല്ലം: ശാസ്താംകോട്ടയില്‍ മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളിക്കു ദാരുണാന്ത്യം. മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന്‍ 48) മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണന്‍ മരത്തില്‍ കയറിയത്. യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തില്‍ കയറുമായി ബന്ധിച്ചിരുന്നു. ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ യന്ത്രം കയ്യില്‍ നിന്നു വഴുതി താഴേക്കു പോയതോടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ ഫോഴ്‌സ് എത്തിയാണു മൃതദേഹം താഴെയിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *