പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ഇയാള്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. കേരളത്തിലേയ്ക്ക് പോകാനുള്ള അനുവാദം ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.

ആരോഗ്യപ്രശ്‌നങ്ങളും സാമ്ബത്തിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേയ്ക്ക് പോകാന്‍ മഅദനി കോടതിയോട് അനുവാദം ചോദിച്ചത്. എന്നാല്‍ ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *