നേമം : നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ചുവെന്ന് ആരോപണം. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ രാത്രിയോടെ നേമം സ്റ്റുഡിയോ റോഡിൽ മുരളീധരൻ എത്തി പണം നൽകാൻ ശ്രമിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. സംഭവം അറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ മുരളീധരനെയും വാഹനവും തടയുകയായിരുന്നു. വാഹനം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം നടത്തി. പോലീസ് നടപടിയിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *