ആര്‍ക്കും തടയാനാകാത്ത ശക്തി; ചൈനയെ പ്രകീര്‍ത്തിച്ച്‌ ദേശാഭിമാനി

ചൈനീസ് സര്‍ക്കാരിന്റൈ നയത്തേയും പ്രവര്‍ത്തനങ്ങളേയും പ്രകീര്‍ത്തിച്ച്‌ ദേശാഭിമാനി ലേഖനം. ചൈന ഏറ്റവും വലിയ പുനരുജ്ജീവനത്തിലൂടെ ആര്‍ക്കും തടയാനാകാത്ത ശക്തിയായി മാറട്ടെയെന്ന് ലേഖനത്തില്‍ ആശംസിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന്റെ ശതാബ്ദി വര്‍ഷത്തോട് അനുബന്ധിച്ച്‌ പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.വിദ്യാഭ്യാസവും തൊഴിലവസര പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് സമഗ്രമായ സമീപനമാണെന്ന് ലേഖനത്തില്‍ പറയുന്നു.  അതിര്‍ത്തി വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയുമായി ഇടഞ്ഞു നില്‍ക്കുന്ന സമയത്താണ് ഇത്തരത്തില്‍ ചൈനയെ പ്രശംസിച്ച്‌ ലേഖനവുമായി ദേശാഭിമാനി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *