മുംബൈ: ബോളിവുഡില്‍ മറ്റൊരു വിവാഹത്തിന് കൂടി കളമൊരുങ്ങുന്നു. രണ്‍വിര്‍ കപൂറിന്റെയും ദീപിക പദുക്കോണിന്റെയും വിവാഹതീയതി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 19നായിരിക്കും വിവാഹം. മുംബൈയില്‍ വെച്ചായിരിക്കും വിവാഹം നടക്കുകയെന്നുമാണ് റിപ്പോര്‍ട്ട്.

ഇരുവരും അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. അതേസമയം ദീപിക വധുവാകാനുള്ള ഒരുക്കത്തിലാണ്. വിവാഹ ഷോപ്പിംഗ് തുടങ്ങിയെന്നും അടുത്തവൃത്തങ്ങള്‍ പറയുന്നു. ഹിന്ദു മതാചാരപ്രകാരമായിരിക്കും വിവാഹം. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരിക്കും ക്ഷണം ഉണ്ടാകുക. തുടര്‍ന്ന് വലിയ തോതില്‍ വിവാഹവിരുന്നും നടത്താനാണ് തീരുമാനമെന്നുമാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *