തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. സോളാര്‍ തട്ടിപ്പുകേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് സരിതയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാര്‍ പാനൽ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് സരിതയ്ക്കെതിരെയുള്ള കേസ്.
2021-04-22
