സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,793.32 ഡോളർ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണവിലയിൽ വർധനവുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *