പത്തനംതിട്ട : ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. പെരിശേരി ഗ്രേസ് കോട്ടേജിൽ ജോമോൻ ആണ് തൂങ്ങിമരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ജോമോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ജോമോൻ ഭാര്യയെ വെട്ടിയത്. രാത്രി മദ്യപിച്ച്എത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ ജോമോൻ അടുക്കളയിൽ നിന്നും വെട്ടുകത്തിയെടുത്ത് ജോമോളെ വെട്ടുകയായിരുന്നു. നിലവിളിച്ച് ജോമോൾ അയൽപക്കത്തെ വീട്ടിലേക്ക് ഓടി. ഇത് കണ്ട അയൽക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.പോലീസ് എത്തിയാണ് ജോമോളെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കാൻ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ജോമോൻ തൂങ്ങിമരിച്ചതായി കണ്ടത്.ജോമോളുടെ കൈക്കും, കഴുത്തിലുമാണ് വെട്ടേറ്റത്. ജോമോന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *