ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കു നേരെ അജ്ഞാതന്റെ ആക്രണം; ആയുധം കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങി”  പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്

EVENING KERALA NEWS | കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതൻ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി വാങ്ങി.ശുചിമുറി ഭാഗത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഒടുവില്‍ പ്രാണരക്ഷാര്‍ഥം യുവതി പുറത്തേക്ക് ചാടി. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെയാണു സംഭവം. ചെങ്ങന്നൂരിൽ ജോലിക്കു പോകാനായി മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും ആക്രമിക്കാനായി കൈയ്ക്കു കയറി പിടിച്ചപ്പോൾ യുവതി ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു. യുവതിയെ ചികിത്സയ്ക്കായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *